പ്രായപൂര്‍ത്തി ആവാത്ത കുട്ടി ബൈക്കോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ കേസ്.

വെള്ളരിക്കുണ്ട്: പ്രായപൂര്‍ത്തി ആവാത്ത കുട്ടി ബൈക്കോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ കേസ്.

മാലോത്ത് കോവിലകത്ത് വീട്ടില്‍ അബിന്‍ റെജിയുടെ(20)പേരിലാണ് കേസ്.

ഇന്നലെ വൈകുന്നേരം 4.35 ന് വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ ടി.കെ.മുകുന്ദന്റെ നേതൃത്വത്തില്‍ പാത്തിക്കര ഭാഗത്ത് പട്രോളിംഗ് ഡ്യൂട്ടിക്കിടയിലാണ് സംഭവം.

ചുള്ളി-പാത്തിക്കര റോഡില്‍ കെ.എല്‍-60 ഡി 8454 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുവന്ന കുട്ടിയെയാണ് പിടികൂടിയത്.

55,000 രൂപയാണ് ആര്‍.സി ഉടമ ഈ കേസില്‍ പിഴയായി അടക്കേണ്ടി വരിക.

ഇതില്‍ 5000 രൂപ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനാണ്.