ക്ഷേത്രപറമ്പിന് സമീപം പുള്ളിമുറി ചീട്ടുകളിയിലേര്‍പ്പെട്ട രണ്ടുപേര്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ്: ക്ഷേത്രപറമ്പിന് സമീപം പുള്ളിമുറി ചീട്ടുകളിയിലേര്‍പ്പെട്ട രണ്ടുപേര്‍ പോലീസ് പിടിയില്‍.

പൂവ്വം പള്ളിക്ക് സമീപത്തെ കൊളക്കരകത്ത് വീട്ടില്‍ കെ.ഫിറോസ്(35), കൂവേരി പറക്കോട് വായനശാലക്ക് സമീപത്തെ കപ്പച്ചേരി വീട്ടില്‍ കെ.വിജയന്‍(52) എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി 11.30 ന് കീരിയാട് ശ്രീമൂലയില്‍ ചോന്നമ്മ ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ വെച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി, ഗ്രേഡ് എസ്.ഐ ജയ്‌മോന്‍ ജോര്‍ജ്, സി.പി.ഒ ഡ്രൈവര്‍ രതീഷ് എന്നവരുള്‍പ്പെട്ട സംഘം ഇവരെ പിടികൂടിയത്.

3500 രൂപയും പിടിച്ചെടുത്തു.

രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്.