നിയമം ലംഘിച്ച് ദേശീയപാതയോരത്ത് മതില്‍ നിര്‍മ്മാണം
തളിപ്പറമ്പ്: നിയമം ലംഘിച്ച് കോണ്‍ഗ്രസ് മന്ദിരത്തിന് സമീപം ദേശീയപാതയോരത്ത് മതില്‍ നിര്‍മ്മിക്കുന്നതായി പരാതി.
കൃസ്തുമസ് അവധിയും ഞായറാഴ്ച്ചയും ഉപയോഗപ്പെടുത്ത് അതിസമര്‍ത്ഥമായി ആസൂത്രണം നടത്തിയാണ് മതില്‍ നിര്‍മ്മിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
തളിപ്പറമ്പ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് മതില്‍ നിര്‍മ്മിക്കുന്നത്.
നഗരസഭയില്‍ നിന്ന് മതില്‍ നിര്‍മ്മിക്കാനുള്ള പെര്‍മിറ്റ്‌പോലും വാങ്ങാതെയാണ് മതില്‍ നിര്‍മ്മിക്കുന്നതെന്നാണ് പരാതി.
പൊതുവെ കടുത്ത ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന ഇവിടെനിയമപ്രകാരമുള്ള സ്ഥലം വിട്ടുവെക്കാതെയാണ് മതില്‍ നിര്‍മ്മിക്കുന്നതെന്ന് ഓട്ടോഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു.
റവന്യു-നഗരസഭാ ഉദ്യോഗസ്ഥരില്‍ പലരും ക്രിസ്തുമസ്-വര്‍ഷാവസാന ലീവിലായിരിക്കുന്നത് ഉപയോഗപ്പെടുത്താനാണ് ഇന്നുതന്നെ മതില്‍ പണിയുന്നതെന്നാണ് ആക്ഷേപം.
എന്നാല്‍ നേരത്തെ തന്നെ റോഡ് വികസനത്തിന് കോണ്‍ഗ്രസിന്റെ അധീനതയിലുള്ള ഭൂമി സൗജന്യമായി വിട്ടുകൊടുത്തിട്ടുണ്ടെന്നാണ് പാര്‍ട്ടി ഭാരവാഹികള്‍ പറയുന്നത്.