കള്ളന്‍ ഏത് സമയത്തും വാതില്‍ പൊളിക്കും. പരിയാരത്ത് എന്തിനാണ് ഈ പോലീസ് സ്‌റ്റേഷന്‍-ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാതായി-
പിലാത്തറ: പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പൗരന്‍മാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഇല്ലാതായി.
ഏത് സമയത്തും കള്ളന്‍ വാതില്‍ തകര്‍ത്ത് അകത്തുവരും എന്ന ഭീതിയില്‍ നാട്ടുകാരുടെ ഉറക്കം പോലും നഷ്ടമാവുന്നു.
റൂറല്‍ ജില്ലാ പോലീസ് മേധാവി ആര്‍.മഹേഷ് സംഭവസ്ഥലം സന്ദര്‍ശിച്ചു.
ഇന്ന് പുലര്‍ച്ചെ നടന്ന സംഭവത്തില്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്ന കവര്‍ച്ചക്കാരന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ രണ്ടരപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത സംഭവം കൂടാതെ ഈ സ്ഥലത്തിന് 200 മീറ്ററോളം അകലെയുള്ള കൂടല്‍മന ഹരിനമ്പൂതിരിയുടെ വീട്ടിലും കവര്‍ച്ചാ ശ്രമം നടന്നു.
വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍ വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടതോടെ ഓടിരക്ഷപ്പെടുകയായിരുന്നു.
പിന്നീടാണ് ചേറ്റൂരില്ലത്തെത്തി
വാതില്‍ തകര്‍ത്ത് അകത്തുകടന്ന് മോഷണം നടത്തിയത്.
വാതിലിന്റെ ഓടാമ്പല്‍ സ്‌ക്രൂഡ്രൈവര്‍ പോലുള്ള എന്തോ ഉപകരണം കൊണ്ട് തകര്‍ത്താണ് അകത്ത് കടന്നത്.
ഉറങ്ങിക്കിടക്കുകയായിരുന്ന ദേവകി അന്തര്‍ജനത്തിന്റെ രണ്ടരപവന്‍ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടയില്‍ നടന്ന പിടിവലിക്കിടയില്‍ ഒന്നരപവന്‍ മാലയുടെ കഷണവുമായി കവര്‍ച്ചക്കാരന്‍ രക്ഷപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പിലാത്തറ പഴിച്ചിയില്‍ ചേറ്റൂരില്ലത്ത് ദേവകി അന്തര്‍ജനത്തിന്റെ(63)മാലയാണ് കവര്‍ന്നത്.
റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ ഭാര്യയാണ്. റോഡരികിലുള്ള വീടിന്റെ സമീപത്ത് ഇവരുടെ ബന്ധുക്കള്‍ താമസമുണ്ട്.
കവര്‍ച്ച നടന്ന വീട്ടില്‍ ദേവകി അന്തര്‍ജനത്തിന്റെ മക്കളും ഭര്‍ത്താവും ബന്ധുക്കളുമൊക്കെ തൊട്ടടുത്ത മുറികളില്‍ ഉറങ്ങിക്കിടക്കവെയാണ് മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്തുകടന്നത്.
പിടിവലിക്കിടയില്‍ ദേവകി അന്തര്‍ജനത്തിന് കഴുത്ത് മുറിഞ്ഞ് പരിക്ക് പറ്റിയിട്ടുണ്ട്. വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തി.
നേരത്തെ പൂട്ടിയിട്ട വീടുകളിലാണ് കവര്‍ച്ച നടന്നതെങ്കില്‍ ആളുകളുള്ള വീടുകളിലേക്ക് കവര്‍ച്ച വ്യാപിക്കുന്നത് ജനങ്ങളെ ഞെട്ടിച്ചിരിക്കയാണ്.
പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനകം നടന്ന മോഷണങ്ങളില്‍ ഒരാളെപോലും പിടികൂടാന്‍ സാധിക്കാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.
നേരത്തെ പൂട്ടിയിട്ട വീടുകളില്‍ മാത്രം എത്തിയിരുന്ന കവര്‍ച്ചക്കാര്‍ ആളുകള്‍ ഉള്ള വീടുകളില്‍ പോലും ധൈര്യപൂര്‍വ്വം
കവര്‍ച്ചക്കെത്തുകയാണ്.
ഏമ്പേറ്റിലെ ഒരു വീട്ടില്‍ കവര്‍ച്ചക്കെത്തിയ ആളുടെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചത് മാത്രമാണ് ഈ കേസുകളില്‍ ഉണ്ടായ ഏക നേട്ടം.
അന്വേഷണപാടവം തെളിയിച്ച പോലീസുദ്യോഗസ്ഥരെ പരിയാരം പോലീസ് സ്‌റ്റേഷനില്‍ നിയമിച്ച് മോഷ്ടാക്കളെ പിടികൂടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കഴിഞ്ഞ എട്ട് മാസത്തിലേറെയായി പരിയാരത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇല്ലാത്തതും കാര്യക്ഷമതയില്ലാത്ത എസ്.ഐയും പോലീസ്
സേനയുടെ പ്രവര്‍ത്തനത്തെ തന്നെ ദുര്‍ബ്ബലമാക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
ഉന്നത പോലീസ് അധികൃതര്‍ ഇടപെടണമെന്നആവശ്യം ശക്തമായിട്ടുണ്ട്.