വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: വീട്ടമ്മയെ വീടിന്റെ പിറകിലെ ഷെഡ്ഡിന്റെ കഴുക്കോലില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പറശിനിക്കടവ് കോടല്ലൂരിലെ കുന്നോന്‍വീട്ടില്‍ കെ.രമാവതി(60)ആണ് മരിച്ചത്.

ഇന്ന് രാവിലെ പതിനൊന്നോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് പരേതനായ
കെ.രാജന്‍.

മകള്‍: ആതിര.

മരുമകന്‍: മിഥുന്‍(കുഞ്ഞിമംഗലം).

ശവസംസ്‌ക്കാരം നാളെ (ഏപ്രില്‍-24)ഉച്ചക്ക് 12 മണിക്ക് കോടല്ലൂര്‍ സാമൂഹ്യസേവാസംഘം ശ്മശാനത്തില്‍.