ക്രിസ്തുമസ് രാത്രിയില്‍ സ്‌ക്കൂട്ടറപകടത്തില്‍ മരിച്ച അലീനയുടെ സംസ്‌ക്കാരം ഇന്ന്.

കുടിയാന്മല: ക്രിസ്മസ് രാത്രിയില്‍ കുടിയാന്മലയിലുണ്ടായ വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.

കുടിയാന്മലയിലെ കണ്ടത്തില്‍ ടോമി-ലിസി ദമ്പതികളുടെ മകളും പൈസക്കരി ദേവമാതാ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമായ അലീന ടോമി (22) ആണ് മരിച്ചത്.

കുടിയാന്മല ഫാത്തിമ മാതാ ദേവാലയത്തിലെ ക്രിസ്മസ് ദിന തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത ശേഷം ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ ബന്ധുവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.

അബോധാവസ്ഥയിലായ അലീനയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു.

പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്ന് (തിങ്കള്‍) രാവിലെ പതിനൊന്നോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് കുടിയാന്മല ഫാത്തിമ മാതാ ദേവാലയത്തില്‍ സംസ്‌കരിക്കും.

ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി എമിലിന്‍ ടോമി ഏക സഹോദരിയാണ്.

സംഭവത്തില്‍ കെ.എല്‍-59 എക്‌സ്-1359 നമ്പര്‍ ബൈക്ക് ഓടിച്ച അലീനയുടെ ബന്ധുവിനെതിരെ കുടിയാന്‍മല പോലീസ് കേസെടുത്തു.

റോഡിലൂടെ നടന്നുപോകുകയായിരുന്ന ബേബി മാത്യുവിനാണ് സ്‌ക്കൂട്ടറിടിച്ച് പരിക്കേറ്റത്.