ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രം കളിയാട്ടവും നടപ്പന്തല്‍ സമര്‍പ്പണവും ജനുവരി 4, 5, 6, 7 തീയ്യതികളില്‍
ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവം ജനുവരി 4, 5, 6, 7 തീയ്യതികളില്‍ നടക്കും.
മലയോര മേഖലയിലെ പ്രശസ്തമായ ഈ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെയും സ്‌റ്റേജിന്റെയും സമര്‍പ്പണവും ഇതോടൊപ്പം നടക്കും.
ജനുവരി 4 ബുധനാഴ്ച്ച വൈകുന്നേരം 7 മണിക്ക് ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാട് നടപ്പന്തലും സ്‌റ്റേജും സമര്‍പ്പണവും അനുഗ്രഹ പ്രഭാഷണവും നടത്തും,
തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീത കച്ചേരി ഉണ്ടാവും.
ജനുവരി 5 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കെ.എന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ നാറാത്തിന്റെ ആധ്യാത്മിക പ്രാഷണം ഉണ്ടായിരിക്കും.
രാത്രി ഏഴുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമാ സീരിയല്‍ നടന്‍ ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ അഭിജിത്ത് കൊല്ലം നയിക്കുന്ന കണ്ണൂര്‍ റിഥം ഓര്‍ക്കസ്ട്രയുടെ ഗാനമേള.
ജനുവരി 6 ന് രാവിലെ 11 മണിക്ക് മാധവന്‍ മാസ്റ്റര്‍ കൂടാളിയുടെ ആധ്യാത്മിക പ്രഭാഷണം.
രാത്രി 9 മണിക്ക് കാലിയാര്‍ കണ്ടി മടപ്പുരയില്‍ നിന്നും ക്ഷേത്രത്തിലേക്ക് തിരുമുന്‍ കാഴ്ച , അകം കലാസമിതി, പട്ടുവം അവതരിപ്പിക്കുന്ന ശിങ്കാരിമേളവും തുടര്‍ന്ന് വമ്പിച്ച കരിമരുന്ന് പ്രയോഗവും ഉണ്ടാവും.
രാത്രി ശ്രീനന്ദന തിരുവനന്തപുരം അവതരിപ്പിക്കുന്ന നാടകം ‘ബാലരമ’.
ജനുവരി 7 ന് ശനിയാഴ്ച പുലര്‍ച്ചെ നാലു മണിക്ക് വേട്ടക്കൊരുമകനും ഊര്‍പഴശ്ശിയും തെയ്യക്കോലങ്ങള്‍. ജനുവരി 5, 6 ദിവസങ്ങളില്‍ ഉച്ചക്ക് ക്ഷേത്രത്തില്‍ അന്നദാനം ഉണ്ടായിരിക്കും.