വ്യാപാരി നേതാക്കള്‍ ഇടപെട്ടു-അഞ്ച് മൂന്നായി, പത്ത് അഞ്ചായി. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലെ മൂത്രപ്പുരയില്‍ അമിതനിരക്ക് ഈടാക്കിവന്നത് പിന്‍വലിച്ചു.

ഇന്ന് രാവിലെ ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇത് ശ്രദ്ധയില്‍പെട്ടതോടെ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നു.

അന്വേഷണത്തില്‍ നഗരസഭയുടെ തീരുമാനമില്ലാതെ കരാറുകാരന്‍ ഏകപക്ഷീയമായി ഇരട്ടി തുക ഈടാക്കുന്നതായി കണ്ടെത്തി.

ബസ്റ്റാന്‍ഡ് യാത്രക്കാരും പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും തൊഴിലാളികളും അടക്കം പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഉപയോഗിക്കുന്ന മൂത്രപ്പുരക്ക് അന്യായമായ ചാര്‍ജ് ഈടാക്കിവരുന്നത് അവസാനിപ്പിക്കണമെന്ന വ്യാപാരി നേതാക്കളുടെ ആവശ്യത്തിന് കരാറുകാരന്‍ വഴങ്ങിയോതെടയാണ് പ്രശ്‌നം അവസാനിച്ചത്.

തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.എസ്.റിയാസ്, വി. താജുദ്ദീന്‍, ടി.ജയരാജ്, സി.പി.ഷൗക്കത്തലി, കെ.കെ.നാസര്‍, അലി ആലിപ്പി എന്നിവര്‍ നേതൃത്വം നല്‍കി