ശല്യത്തട്ടുകട വരില്ലെന്ന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍-കര്‍ശനനടപടിക്ക് നിര്‍ദ്ദേശം, കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: ശല്യത്തട്ടുകട വരില്ലെന്ന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍.

ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതോടെ നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും തട്ടുകട ആരംഭിക്കുന്നത് തടയാല്‍ ആരോഗ്യ വിഭാഗത്തിന് നിര്‍ദ്ദേശംനല്‍കുകയും ചെയ്തു.

ഇത് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു.

കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ഒരുപോലെ ശല്യമായതിനെ തുടര്‍ന്ന് തളിപ്പറമ്പ് നഗരസഭ അധികൃതര്‍ പൊളിച്ചുനീക്കിയ ശല്യത്തട്ടുകട വീണ്ടും ആരംഭിക്കുന്നതിനായി അവധിദിനസമായ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തിരക്കിട്ട് വെല്‍ഡിംഗ് ജോലി പൂര്‍ത്തിയാക്കിയിരുന്നു.

നഗരത്തിലെ തിരക്കേറിയ ദേശീയപാതയില്‍ നിന്നും കാക്കാത്തോട് ബസ്റ്റാന്റിലേക്ക് പേകുന്ന ബാങ്ക് സ്ട്രീറ്റിലാണ് റോഡരികിലായി തട്ടുകട പ്രവര്‍ത്തിച്ചിരുന്നത്.

നാട്ടുകാര്‍ക്കും ഇരുചക്ര വാഹന യാത്രികര്‍ക്കും ഇത് വലിയ ശല്യമായിരുന്നു.

വാഹനപാപകടങ്ങള്‍ക്ക് വരെ കാരണമായ ഈ തട്ടുകട നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ നഗരസഭ കൗണ്‍സില്‍ കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചാണ് തട്ടുകട പൊളിച്ചുനീക്കിയത്.

നഗരസഭയിലെ ഒരു ഉദ്യോഗസ്ഥ ഉന്നതനെ കാണേണ്ടതുപോലെ കണ്ടാണ് പുതുതായി തട്ടുകട ആരംഭിക്കാന്‍ നീക്കം നടത്തിയത്.