നഗരസഭ ചൂലെടുത്തു-ചൂലേന്തിയകാക്കക്ക് മാലിന്യത്തില്‍ നിന്ന് മോചനം.
തളിപ്പറമ്പ്: ശുചിത്വമിഷന്റെ അടയാളമായ ചൂലേന്തിയകാക്കയുടെ പ്രതിമക്ക് സമീപം നാടോടികളായ തെരുവ് കച്ചവടക്കാര്‍ നിക്ഷേപേിച്ച മാലിന്യം നഗരസഭ നീക്കം ചെയ്തു.
ഇന്ന് രാവിലെയാണ് നടപടി സ്വീകരിച്ചത്.
ഇന്നലെ ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
തളിപ്പറമ്പ് ദേശീയ പാതയോരത്ത് ടൗണ്‍സ്ക്വയറിന് പിറകില്‍ നഗരസഭ സ്ഥാപിച്ച ചൂലേന്തിയ കാക്കയുടെ പ്രതിമക്ക് സമീപമായിരുന്നു മാലിന്യ നിക്ഷേപം.
ഉത്തരേന്ത്യയില്‍ നിന്നും കൃസ്തുമസ് സാധനങ്ങള്‍ വില്‍ക്കാനെത്തിയ നാടോടികളാണ് ഈ സ്ഥലം കയ്യേറി തങ്ങളുടെ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിരുന്നത്.
ഇവര്‍ മുറുക്കിത്തുപ്പുന്നതും ഭക്ഷണാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നതും ഇവിടെതന്നെയായിരുന്നു.
നഗരത്തിന്റെ സാമൂഹികാന്തരീക്ഷത്തെ തന്നെ ഇത് വ്യാപിച്ചപ്പോഴാണ് നഗരസഭ ഇടപെട്ടത്.
ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാവില്ലെന്നും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന് വ്യക്തമാക്കിയിരുന്നു.