മുസ്ലിം ലീഗുകാരും നാഷണല്‍ ലീഗുകാരും ഏറ്റുമുട്ടി
നീലേശ്വരം: നിലേശ്വരത്ത് മുസ്ലിം ലീഗുകാരും നാഷണല്‍ ലീഗുകാരും ഏറ്റുമുട്ടി, ഇരു വിഭാഗത്തിലെയും ആറുപേര്‍ക്കെതിരെ കേസ്.
ലീഗ് പ്രവര്‍ത്തകന്‍ കോട്ടപ്പുറം ഫാറൂഖ് നഗറിലെ പി.കെ.ഹൗസില്‍ എടക്കാവില്‍ അബ്ദുള്‍മജീദിനെ(60) ഇന്നലെ രാത്രി 12.15 ന് വീട്ടില്‍ കയറി മര്‍ദ്ദിച്ചതിന് I N L കാരായ കോട്ടപ്പുറത്തെ അജാസ് പുതിയലം, ഉച്ചൂളിക്കുതിരിലെ റമീസ് എന്നിവര്‍ക്കെതിരെയും
12.30 ന് റമീസിനെ മര്‍ദ്ദിച്ചതിന് മജീദ്, ബാസിത്ത്, മിര്‍സാന്‍, അബ്രാസ് എന്നിവരുടെ പേരിലുമാണ് കേസ്. തെരഞ്ഞെടുപ്പു പ്രചാരണവുമാി ബന്ധപ്പെട്ടാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.