കണ്ണൂര്‍ സര്‍വകലാശാലയില്‍ രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കണം: എം.പി.എ.റഹീം

കണ്ണൂര്‍: അക്കാഡമിക് രംഗത്ത് കക്ഷി രാഷ്ട്രീയ ഭേദമന്യേ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ടുന്ന കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ അതിപ്രസരം മൂലം താളം തെറ്റുകയാണ്.

ഉത്തര കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉന്നതി ലക്ഷ്യം വെച്ച് UDF തുടക്കം കുറിച്ച സര്‍വകലാശാല പരസ്പരം പഴിചാരലും തൊഴുത്തില്‍ കുത്തും മൂലം വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാലയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കപെടുകയാണ്.

ഇവരുടെ ഭാവി കൊണ്ട് പന്താടുകയാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍. ഇതിനെതിരെ ശക്തമായ പ്രതികരണം അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രെട്ടറിയും കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗവുമായ എം.പി.എ റഹീം പറഞ്ഞു.

കേരള എയിഡഡ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ (കെ എ സി എം എസ് എ) ജില്ലാ കണ്‍വെഷഷനും കൗണ്‍സില്‍ മീറ്റും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ എ സി എം എസ് എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ കോയിപ്ര അധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷറര്‍ കണ്ണിയന്‍ മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ പ്രസിഡന്റ് ആദം തനാരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അലി കുയ്യാലില്‍, പി.സി.കുഞ്ഞിപ്പോക്കര്‍, കെ.മുഹ്‌സിന്‍, പി.എ.താജുദ്ദീന്‍, ടി.കെ.ഹാരിസ്, കെ.സൈനുല്‍ ആബിദീന്‍, അഹമ്മദ് അക്ബര്‍, സുബൈര്‍ തെക്കയില്‍, കെ.പി.യൂനുസ്, ഇ.മുഹമ്മദ്,  കെ.കെ.മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.അബ്ദുല്‍മജീദ് സ്വാഗതവും വി.കെ.നജീബ് നന്ദിയും പറഞ്ഞു.

പുതിയ ജില്ലാ ഭാരവാഹികളായി പ്രസിഡന്റ്: നസീര്‍ പുത്തൂര്‍, വൈസ് പ്രെസിഡന്റുമാര്‍: കെ.പി.അബ്ദുല്‍ നിസാര്‍, എം.പി.അബ്ദുല്‍ അക്ബര്‍, ഇ. മുഹമ്മദ്, ജന.സെക്രട്ടറി: വി.കെ.നജീബ്, സെക്രട്ടറിമാര്‍: ഫായിസ് കൊയ്യം, കെ.മുഹമ്മദ് അനസ്, റുഖുനുദ്ധീന്‍ കവ്വായി, കാസിം ഉമ്മത്തിറയില്‍, ട്രഷറര്‍: കെ.കെ.മുനീര്‍.