കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബേങ്ക് നവീകരിച്ച ഹെഡ് ഓഫീസ് നാളെ മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും-

പരിയാരം: കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബേങ്കിന്റെ നവീകരിച്ച ഹെഡ്ഓഫീസ് കെട്ടിടം മന്ത്രി വി.ശിവന്‍കുട്ടി നാളെ ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് ശേഷം രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

സി.കെ.രാഘവന്‍ സ്മാരക ഹാളിന്റെ ഉദ്ഘാടനം കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍എ നിര്‍വ്വഹിക്കും.

പി.പി.ദാമോദരന്‍ ഫോട്ടോ അനാച്ഛാദനം ചെയ്യും. നിക്ഷേപസമാഹരണം പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജയും റിസ്‌ക്ക്ഫണ്ട് ആനുകൂല്യ വിതരണം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മനാഭനും കമ്പ്യൂട്ടര്‍ സ്വിച്ചേണ്‍ ജോ.രജിസ്ട്രാര്‍ ഇ.രാജേന്ദ്രനും നിര്‍വ്വഹിക്കും.

ജില്ലാ പഞ്ചായത്തംഗം ടി.തമ്പാന്‍ മാസ്റ്റര്‍, കേരളാ ബാങ്ക് ഡയരക്ടര്‍ കെ.ജി.വല്‍സലകുമാരി, പി.വി.ഷൈന, ഇ.അജിത, ഇ.പി.ബാലകൃഷ്ണന്‍, എം.പി.ഉണ്ണികൃഷ്ണന്‍, കെ.വി.ദേവദാസ്,

കെ.കെ.ആലിക്കുഞ്ഞി ഹാജി, വി.വിനോദ്, ടി.വി.ചന്ദ്രന്‍, കെ.കുഞ്ഞിരാമന്‍, ടി.വി.മോഹനന്‍, പി.പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിക്കും. ബാങ്ക് പ്രസിഡന്റ് ടി.രാജന്‍ സ്വാഗതവും സെക്രട്ടറി വി.വി.മധുസൂതനന്‍ നന്ദിയും പറയും.