ലോകം ഈ പൈതൃകഗ്രാമത്തെ അറിയണം-വിജയ് നീലകണ്ഠന്‍-കൈതപ്രം പൈതൃക ഗ്രാമക്കാഴ്ച്ചക്ക് തുടക്കമായി.

 

പിലാത്തറ: കേരളത്തിലെ സമാനതകളില്ലാത്ത പൈതൃകഗ്രാമമായ കൈതപ്രം ഗ്രാമത്തിന്റെ മേന്‍മകള്‍ ലോകം മുഴുവന്‍ അറിയുകയും പഠിക്കുകയും ചെയ്യണമെന്ന് പരിസ്ഥിതി-വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍.

കൈതപ്രം പൈതൃക ഗ്രാമക്കാഴ്ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.കെ.ശങ്കരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

ഡോ.ടി.പി.ആര്‍.മണിവര്‍ണ്ണന്‍, ഒ.കെ.നാരായണന്‍ നമ്പൂതിരി, ശങ്കരന്‍ കൈതപ്രം, ജയരാജ് മാതമംഗലം, ശ്രീധര്‍ജി, കരിമ്പം.കെ.പി.രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

പരിപാടിയുടെ ഭാഗമായി നാല്‍പ്പതോളം പ്രമുഖ ഇല്ലങ്ങളും, ഇരുപതിലേറെ കുളങ്ങളുമുള്ള കൈതപ്രത്തെ സോമയാഗഭൂമിയും പരിസരത്തെ നാല് ക്ഷേത്രങ്ങളും നാല് പൗരാണിക നാലുകെട്ടുകളും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘം സന്ദര്‍ശിച്ചു.

ഒ.കെ.നാരായണന്‍ നമ്പൂതിരി(മാതൃഭൂമി), ജയരാജ് മാതമംഗലം(മനോരമ), ശങ്കരന്‍ കൈതപ്രം(ജന്‍മഭൂമി),

ടി.വി.പത്മനാഭന്‍(ദേശാഭിമാനി), കൃഷ്ണന്‍ കാഞ്ഞിരങ്ങാട്(മംഗളം സ്റ്റാഫ് ഫോട്ടോഗ്രാഫര്‍), കെ.ബിജ്‌നു(കേരളാ  ഓണ്‍ലൈന്‍ ന്യൂസ്), പി.വി.അനില്‍(ലൈവ് ന്യൂസ്), ദാമോദരന്‍ പുളിമ്പറമ്പ്(വീക്ഷണം),

കെ.പി.രാജീവന്‍(മംഗളം, സുദിനം), കെ.പി.ഷനില്‍(പിലാത്തറ ഡോട്ട് കോം), പ്രണവ് പെരുവാമ്പ(നെറ്റ്‌വര്‍ക്ക് ചാനല്‍),
ഭാസ്‌ക്കരന്‍ വെള്ളൂര്‍(പയ്യന്നൂര്‍വിഷന്‍ ന്യൂസ്‌)

വെദിരമന വിഷ്ണുനമ്പൂതിരി(കേശവതീരം),
പ്രമുഖ ഫോട്ടോഗ്രാഫര്‍ പുഷ്പജന്‍ തളിപ്പറമ്പ്, പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ എ.വി.പ്രകാശന്‍, നടുവില്‍,

വൈദ്യകുലപതി എം.ബാബു വൈദ്യര്‍, ഗായകന്‍ മണികണ്ഠന്‍ കാമ്പ്രത്ത്, എന്നിവരുള്‍പ്പെടെ നിരവധിപേര്‍ ഗ്രാമക്കാഴ്ച്ചയുടെ ഭാഗമായി.