പാണപ്പുഴയും വണ്ണാത്തിപ്പുഴയും കണ്ണാടിപ്പുഴയും കടന്ന് കയ്യെത്താദൂരത്തെ മോഹമില്ലാത്ത ലോകത്തേക്ക് കൈതപ്രം വിശ്വനാഥന്‍-
പാണപ്പുഴയും വണ്ണാത്തിപ്പുഴയും കണ്ണാടിപ്പുഴയും കടന്ന് കയ്യെത്താദൂരത്തെ മോഹമില്ലാത്ത ലോകത്തേക്ക് കൈതപ്രം വിശ്വനാഥന്‍-
കരിമ്പം.കെ.പി.രാജീവന്‍
പരിയാരം: പാണപ്പുഴയും വണ്ണാത്തിപ്പുഴയും കണ്ണാടിപ്പുഴയുമെല്ലാം ഒന്നാണെങ്കിലും അതിന്റെ ഭാവങ്ങള്‍ പലതായി ആവാഹിച്ച സംഗീതകാരനായിരുന്നു കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതം നല്‍കിയ സിനിമകളുടെയല്ലാം ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചത് വിശ്വനാഥനായിരുന്നു.
അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞാണ് 2002 ല്‍ ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന സിനിമയുടെ സംഗീത സംവിധായകനാക്കിയത്.
ഈ സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റായതോടെ അടുത്ത സിനിമയായ തിളക്കത്തിലും ജയരാജ് അവസരം നല്‍കി.
മലയാളികള്‍ക്ക് എന്നെന്നും ഓര്‍മ്മിക്കാവുന്ന ഗാനങ്ങളിലൂടെ വിശ്വനാഥന്‍ സ്വയം തിളങ്ങി.
തുടര്‍ന്ന് സ്വന്തം മാളവിക, സൗമ്യം, അന്നൊരിക്കല്‍, ദൈവനാമത്തില്‍, കിസാന്‍, വെക്കേഷന്‍, ഉള്ളം, കിസാന്‍, പുലിജന്‍മം, ഏകാന്തം, മൗര്യന്‍, ബുള്ളറ്റ്, കാവ്യം, മധ്യവേനല്‍, തൂവല്‍ക്കാറ്റ്, നീലാംബരി, സ്വന്തം ഭാര്യ സിന്ദാബാദ്, ഓര്‍മ്മമാത്രം, കൂടാരം, റെഡ് അവേര്‍ട്ട്, തനിച്ചല്ല ഞാന്‍, ഞാന്‍, സ്ട്രീറ്റ്‌ലൈറ്റ്, യാത്രചോദിക്കാതെ, പുഴയും കണ്ണാടിയും, അതിജീവനം, സൂം, കൊസ്രാക്കൊള്ളി, ഉരിയാട്ട്, ലൗ എഫ് എം എന്നിവയും ഈ വര്‍ഷത്തെ ഒരു ഓര്‍ഡിനറി പ്രണയവും ഉള്‍പ്പെടെ 32 സിനിമകള്‍ക്ക് വേണ്ടി 108 ഗാനങ്ങളാണ് ഇദ്ദേഹം ഒരുക്കിയത്.
2016 ല്‍ ചിത്രീകരണം തുടങ്ങിയ പി.കെ.രവീന്ദ്രന്‍ സംവിധാനം ചെയ്ത പുഴയും കണ്ണാടിയും എന്ന സിനിമക്ക് വേണ്ടി ഒരുക്കിയ ഗാനങ്ങള്‍ക്ക് സുഹൃത്തായ ഉണ്ണിനമ്പ്യാരോടൊപ്പമായിരുന്നു വിശ്വനാഥന്‍ സംഗീതംപകര്‍ന്നത്.
ഹിറ്റ് ഗാനങ്ങള്‍–ഇനിയൊരു ജന്‍മമുണ്ടെങ്കില്‍—, എന്നുവരും—, കരിനീലക്കണ്ണഴകി–, പൂപറിക്കാന്‍–(കണ്ണകി-2002), എനിക്കൊരുപെണ്ണുണ്ട്–, സാറേ സാറേ സാമ്പാറേ–, നീയൊരുപുഴയായ്–(തിളക്കം), കണ്ണാടിപ്പുഴ–, ചുന്ദി–, ഇന്നെന്തേ മൗനം–(സൗമ്യം), ഏഴാം ബഹറിന്റെ–(ദൈവനാമത്തില്‍), പ്രിയദേവതേ–(അന്നൊരിക്കല്‍) ആടെടീ ആടാടെടീ(ഉള്ളം), ആലിലത്താലി–തപ്പെടുകാറ്റേ–ആടി ചമ്പട–മഴ പുതുമഴ–(കിസാന്‍), കയ്യെത്തുദൂരെ ഒരു കുട്ടിക്കാലം(ഏകാന്തം), ഒരു ഞരമ്പിപ്പൊഴും(പുലിജന്‍മം), സ്വന്തം സ്വന്തം ബാല്യത്തിലൂടെ–(മധ്യവേനല്‍), പൊന്നൂഞ്ഞാല്‍– നിര്‍മ്മാല്യം കണികണ്ടു–(കാവ്യം), മിഴിനീര്‍പുവിലെ മൗനം(അതിജീവനം). ഈ ഗാനങ്ങളില്‍ ഏകാന്തത്തിലെ കയ്യെത്തുംദൂരെ ഒരു കുട്ടിക്കാലം, സ്വന്തം സ്വന്തം മൗനത്തിലൂടെ എന്നീ ഗാനങ്ങള്‍ വല്ലാത്തൊരു ഗൃഹാതുരചിന്തകളായി നമ്മെ വരിഞ്ഞുമുറുക്കും.
ഓര്‍ക്കസ്‌ട്രേഷനില്‍ അദ്ദേഹം പുലര്‍ത്തിയ സമാനതകളില്ലാത്ത കയ്യടക്കമായിരിക്കും ഒരുപക്ഷെ ഏറ്റവുമധികം ഓര്‍മ്മിക്കപ്പെടുക.