ഇനിയൊരു ജന്‍മമുണ്ടെങ്കില്‍—കൈതപ്രം വിശ്വനാഥനെ അനുസ്മരിച്ചു-

കടന്നപ്പള്ളി: നേതാജി കടന്നപ്പള്ളിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അനുസ്മരണം സംഘടിപ്പിച്ചു.

ഇനിയൊരു ജന്മമുണ്ടെങ്കില്‍ എന്ന പേരില്‍ നടത്തിയ പരിപാടി യുവ ഗായകന്‍ വി.പി.മിഥുന്‍.വി.പി ഉദ്ഘാടനം ചെയ്തു.

ഇ.എന്‍ പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു.

ഗംഗാധരന്‍ മേലേടത്ത്, സുധീഷ് കടന്നപ്പള്ളി, കെ.വി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി.പി.ശോഭരാജ്‌സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് കൈതപ്രം വിശ്വനാഥന്റെ ഗാനങ്ങള്‍ ആലപിച്ചു. സുരേഷ്, നന്ദന ദിവാകരന്‍, വിഷ്ണു മാങ്കുളം, ഈശ്വരപ്രസാദ്, സജ്‌ന നടേശന്‍, ശില്പ പ്രണവ്, നിമിഷ എന്നിവര്‍ പങ്കെടുത്തു.