ജനകീയ ഇടപെടലിലൂടെ സഹകരണപ്രസ്ഥാനങ്ങളെ സംരക്ഷിക്കണം: മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ധര്‍മ്മശാല: ജനകീയ ഇടപെടലുകളിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുകയും കാലാനുസൃതമായി നവീകരിക്കുകയും വേണമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ധര്‍മശാലയില്‍ കണ്ണൂര്‍ കല്ല് കൊത്ത് തൊഴിലാളി ക്ഷേമസംഘത്തിന്റെ (കല്‍കൊ) നവീകരിച്ച ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യവല്‍ക്കരണത്തിലൂടെ സര്‍വതലസ്പര്‍ശിയായ മേഖലകളിലാണ് സഹകരണ പ്രസ്ഥാനങ്ങള്‍ ഇടപെടുന്നത്.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ സാമൂഹ്യ ജീവിതം മെച്ചപ്പെടുത്താനുതകുന്ന വിവിധ പദ്ധതികള്‍ക്കാണ് രൂപം നല്‍കുന്നത്.
സഹകരണ മനുഷ്യരുടെ നിത്യജീവിതത്തെ സ്പര്‍ശിച്ചു കൊണ്ടാണ് അവരുടെ പ്രവര്‍ത്തനം. സാമ്പത്തിക സഹായത്തിന് പുറമെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വലിയ പങ്കാണ് സഹകരണ സ്ഥാപനങ്ങള്‍ വഹിക്കുന്നത്.
അവയെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള പരിശ്രമങ്ങള്‍ അനിവാര്യമാണ്്മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ആന്തൂര്‍ നഗരസഭാധ്യക്ഷന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. കല്‍കൊ പ്രസിഡന്റ്\ സി അശോക് കുമാര്‍, സെക്രട്ടറി എ.ഇ.ജിതേഷ് കുമാര്‍, കെ.സന്തോഷ്, ടി.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.