ഐ.എന്‍.ടി.യു.സി.നേതാവ് കെ.രാജന്‍(62) കുഴഞ്ഞുവീണ് മരിച്ചു-സംസ്‌ക്കാരം നാളെ രാത്രി എട്ടിന്
തളിപ്പറമ്പ്: ഐ.എന്‍.ടി.യു.സി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.രാജന്‍(62) ആണ് മരിച്ചത്.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മുന്‍ ജീവനക്കാരനും കെ.സുധാകരന്‍ എം.പിയുടെ ഡ്രൈവറുമായിരുന്നു.
ജോലിയില്‍ നിന്ന് വിരമിച്ചശേഷം ഓട്ടോടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു.
വൈകുന്നേരം ഒരു യാത്രക്കിടെ ബക്കളത്തുവെച്ച് ക്ഷീണം തോന്നിയ രാജന്‍ വെള്ളം കുടിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മെഡിക്കല്‍ കോളേജ് ഐ.എന്‍.ടി.യു.സി യൂണിറ്റ് പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: പ്രസന്ന. മക്കള്‍: ജിതിന്‍രാജ്(ദുബായ്), സിജിന്‍ രാജ്(മൈസൂരു).
മരുമക്കള്‍: ശ്വേത , അശ്വിനി. സഹോദരങ്ങള്‍; ലക്ഷ്മണന്‍(കോഴൂര്‍), സുരേഷ്ബാബു(കീച്ചേരി), ഷാജി, പങ്കജാക്ഷി, ഉഷ. സംസ്‌ക്കാരം നാളെ(വെള്ളി) രാത്രി എട്ടിന് പട്ടപ്പാറ സമുദായ ശ്മശാനത്തില്‍.