കല്ലിങ്കീലിനെ എല്ലാ പദവികളില്‍ നിന്നും നീക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം-ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും കല്ലിങ്കീലിനെതിരെ-
തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും പുറത്താക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം ഏകകണ്ഠേന ഡി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു.

ഇന്ന് വൈകുന്നേരം നാലോടെ കോണ്‍ഗ്രസ് മന്ദിരത്തില്‍ ചേര്‍ന്ന യോഗം അംഗീകരിച്ച പ്രമേയത്തിലാണ് തീരുമാനം.
കല്ലിങ്കീലിനെ സസ്പെന്റ് ചെയ്ത തീരുമാനം യോഗം അംഗീകരിച്ചു. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാത്തപക്ഷം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയിലെ പ്രമുഖരായ എല്ലാ നേതാക്കളും പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു.
മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന നേതാവും മുന്‍ നഗരസഭാ വൈസ് ചെയര്‍മാനുമായ പി.ഗംഗാധരന്,
ബ്ലോക്ക് സെക്രട്ടറി എം.എന്‍.പുമംഗലം, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, നഗരസഭാ കൗണ്‍സിലര്‍ കെ.രമേശന്,
മുന്‍ കൗണ്‍സിലര്‍മാരായ വല്‍സല തൃപ്പാണിക്കര, കെ.നിഷ, കെ.വി.ഗായത്രി, മഹിളാ കോണ്‍ഗ്രസ് നേതാവ് കുഞ്ഞമ്മ തോമസ്, കെ.വി.ഭാസ്ക്കരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം രാഹുല്‍ ദാമോദരന്‍, ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രന്,
പി.വി.രുഗ്മിണി, കെ.വി.ടി.മുഹമ്മദ്കുഞ്ഞി, വി.അഭിലാഷ്, മധു തറച്ചാണ്ടി തുടങ്ങി പ്രമുഖരായ നാല്പതോളം പേര് പങ്കെടുത്തു.
യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും കല്ലിങ്കീല്‍ പത്മനാഭനെ കോണ്‍ഗ്രസില്‍ നിന്നുതന്നെ പുറത്താക്കണമെന്ന് അഭിപ്രായപ്പെട്ടു.
ഗ്രൂപ്പ് വ്യത്യാസം മറന്ന് എ-ഐ വിഭാഗങ്ങള്‍ കല്ലിങ്കീലിനെതിരെ ഒന്നിച്ചു നില്‍ക്കുന്നതാണ് യോഗത്തില്‍ കണ്ടതെന്ന് ഐ വിഭാഗത്തിലെ ഒരു ഉന്നതന് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.
മണ്ഡലം കമ്മറ്റിയോഗത്തിന്റെ ഐകകണ്ഠേനയുള്ള അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകരിച്ച പ്രമേയം ഡി.സി.സി.നേതൃത്വത്തിന് നടപടികള്‍ക്കായി സമര്‍പ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്.മോഹന്‍ദാസ് പറഞ്ഞു.
കല്ലിങ്കീല്‍ പക്ഷത്തുണ്ടെന്ന് കരുതിയവര്‍പോലും മണ്ഡലം കമ്മറ്റി തീരുമാനത്തോടൊപ്പം നില്‍ക്കുകയായിരുന്നു.
മണ്ഡലം കമ്മറ്റി യോഗത്തിന് ശേഷം തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍മാരുടെ യോഗവും ചേര്‍ന്നു.
കുഞ്ഞമ്മ തോമസ്, രാഹുല്‍ ദാമോദരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കല്ലിങ്കീലിനോടൊപ്പമുള്ള ഐ വിഭാഗത്തിലെ കെ.എന്‍.അഷറഫ്, കളിയാട്ടം നാരായണന് എന്നീ ഡയരക്ടര്മാര് യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
