കല്ലിങ്കീലിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തും വേണ്ടപ്പാ-

-മാറ്റണമെന്ന് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി-

തളിപ്പറമ്പ്: കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭനെ ഉടന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കംചെയ്യണമെന്ന് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയോഗം എക്യകണ്‌ഠേന ആവശ്യപ്പെട്ടു.

ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് മന്ദിരത്തില്‍ ചേര്‍ന്ന മണ്ഡലം കമ്മറ്റി യോഗത്തിലാണ് കല്ലിങ്കീലിനെ മാറ്റണമെന്ന ആവശ്യമുയര്‍ന്നത്.

നേരത്തെ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ച കല്ലിങ്കീല്‍ ഡയരക്ടര്‍ സ്ഥാനത്ത് കടിച്ചുതൂങ്ങിയെങ്കിലും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് അതും രാജിവെക്കേണ്ടിവന്നിരുന്നു.

നേരത്തെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തിന് പുറമെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുകൂടി കല്ലിങ്കീല്‍ തുടരുന്നതിനെതിരെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ തന്നെ രംഗത്തുവന്നതിനെ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നത്.

എങ്കിലും ഡയരക്ടര്‍ സ്ഥാനം ഒഴിയില്ലെന്ന നിലപാടിലായിരുന്നു. ഇതിനെതിരെ കെ.സുധാകരനും ഡി.സി.സിയും കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്.

ഇന്ന് നടന്ന മണ്ഡലം കമ്മറ്റി യോഗത്തില്‍ അംഗീകരിച്ച പ്രമേയം കല്ലിങ്കീലിനെ ഉടന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഡി.സി.സിയോട് ആവശ്യപ്പെടുന്ന നിലപാടാണ് സ്വീകരിച്ചത്.

മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍, എം.എന്‍.പൂമംഗലം, സി.വി.സോമനാഥന്‍, രാഹുല്‍ ദാമോദരന്‍, പി ഗംഗാധരന്‍, കെ.രമേശന്‍, കുഞ്ഞമ്മ തോമസ്, വി.വി.വേണുഗോപാല്‍,

ടി.മധുസൂതതന്‍, വി.രാഹുല്‍ എന്നിവര്‍ സംസാരിച്ചു. പി.വി.നാണു സ്വാഗതവും മാവില പത്മനാഭന്‍ നന്ദിയും പറഞ്ഞു.