കാനംവയല്‍-പുതിയകണ്ടം ചെക്ക്ഡാം ഉദ്ഘാടനം 26 ന്-
ചവനപ്പുഴ: കാനംവയല്‍-പുതിയകണ്ടം തോടിന് കുറുടെ പണിത ചെക്ക്ഡാമിന്റെ ഉദ്ഘാടനം മാര്‍ച്ച്-26 ന് ശനിയാഴ്ച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ നിര്‍വ്വഹിക്കും.

ഭൂജലവകുപ്പിന്റെ സഹകരണത്തോടെ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച ചെക്ക്ഡാമിന്റെ ഉദ്ഘാടനം രാവിലെ 10 ന് പുതിയകണ്ടത്ത് വെച്ച് നടക്കും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍ അധ്യക്ഷത വഹിക്കും.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനും വാര്‍ഡംഗവുമായ പി.ലക്ഷ്മണന്‍ സ്വാഗതം പറയും.
