കണ്ണൂര്‍ ദസറ-2024 ലോഗോ പ്രകാശനം ചെയ്തു.

കണ്ണൂര്‍: കണ്ണൂര്‍ ദസറ 2024 ന്റെ ലോഗോ പ്രകാശനവും പ്രോഗ്രാം റിലീസിംഗും കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ നിര്‍വഹിച്ചു.

പ്രകൃതി-പരിസ്ഥിതി സംരക്ഷണം മാനദണ്ഡമാക്കി ക്ഷണിച്ച തലവാചകത്തിന് അനുസൃതമായ ലോഗോയാണ് തയാറാക്കിയത്.

ഇതോടൊപ്പം 9 ദിവസങ്ങളിലായി നടക്കുന്ന മെഗാ ഇവന്റുകളടക്കമുള്ള പ്രോഗ്രാമുകളുടെ റിലീസിംഗും മേയര്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ പി.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ഷമിമ ടീച്ചര്‍, വി.കെ.ശ്രീലത, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തിന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ കെ.പി.അബ്ദുല്‍ റസാഖ്, എന്‍.ഉഷ, സാബിറ ടീച്ചര്‍ എന്നിവരും കെ.സി.രാജന്‍ മാസ്റ്റര്‍, നാരായണന്‍ മാസ്റ്റര്‍, അഡ്വ. അബ്ദുല്‍ റസാഖ് എന്നിവര്‍ സംസാരിച്ചു.