ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് വെസ്റ്റ് യൂണിറ്റ് സമ്മേളനം.
തളിപ്പറമ്പ്: ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് വെസ്റ്റ് യൂണിറ്റ് 14-ാം കണ്‍വെന്‍ഷന്‍ ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്നു.
തളിപ്പറമ്പ് ഏരിയാ കമ്മറ്റി പ്രസിഡന്റ് റെജീഷ് മാത്യു ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് പി.വി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറര്‍ പോള ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.
ജോ.സെക്രട്ടെറി പി.മുഹമ്മദ് അനുശോചന പ്രമേയം
അവതരിപ്പിച്ചു.
ബിനു ഫിലിപ്പ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.കാഞ്ചന വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സെക്രട്ടെറി കെ.പ്രജിത്ത് സംഘടനാ റിപ്പോര്‍ട്ടും പി.എസ്.ബിജുമോന്‍ ക്ഷേമനിധി ബൈലോ അവതരണവും നിര്‍വ്വഹിച്ചു.
വി.ഹരിദാസന്‍, ഒ.ടി.രമേശന്‍, സി.എന്‍.പ്രതീഷ്, പി.പി.വിനോദ്, വി.കെ.ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.
ബിനു ഫിലിപ്പ് സ്വാഗതവും നികേഷ് ഗോപിനാഥ് നന്ദിയും പറഞ്ഞു.