ഖബര്‍ സൗജന്യമാക്കണം, സൗജന്യഭൂമി നല്‍കണം-ബദരിയ്യ ബഷീര്‍ നിവേദനം നല്‍കി.
തളിപ്പറമ്പ്: ഖബര്‍ സൗജന്യമാക്കണം, പാവങ്ങള്‍ക്ക് അഞ്ച് സെന്റ് വീതം ഭൂമി സൗജന്യമായി നല്‍കണം.
ഈ ആവശ്യമുന്നയിച്ച് മുസ്ലിംലീഗ് നേതാവ് ബദരിയ്യ ബഷീര്‍ വലിയ ജുമാഅത്ത്പള്ളി മുത്തവല്ലി ഷംസുദ്ദീന്‍ പാലക്കുന്നിന് നവേദനം നല്‍കി.
ഏറ്റവും കൂടുതല്‍ വരുമാനമുള്ള പള്ളി എന്നനിലയില്‍ ജമാഅത്ത് പള്ളി ഈ ജമാഅത്തിന്റെ കീഴിലുള്ള എല്ലാവര്‍ക്കും ആറടി മണ്ണ് (കബര്‍ ) സൗജന്യമായി കൊടുക്കണമെന്നും അതുപോലെ ഈ മഹല്ലില്‍ പെട്ട അര്‍ഹതപ്പെട്ട പാവപ്പെട്ടവര്‍ക്ക് വീട് വെക്കാന്‍ 5 സെന്റ് വീതം സ്ഥലം സൗജന്യമായി നല്‍കണമെന്നും നിവേദനത്തില്‍ പറയുന്നു.
ജമാഅത്ത് പള്ളി ട്രസ്റ്റിന് കീഴിലുള്ള വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതിനെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗദമായി താല്‍ക്കാലിക മുത്തവല്ലിയെ വഖഫ് ബോര്‍ഡ് നിയോഗിച്ചിരിക്കയാണ്.