രണ്ട് വീടുകള്‍ കുത്തിത്തുറന്ന് ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയും കവര്‍ച്ച ചെയ്തു.

പരിയാരം: രണ്ട് വീടുകള്‍ കുത്തിത്തുറന്ന് ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയും കവര്‍ച്ച ചെയ്തു.

പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെയാണ് സംഭവം നടന്നത്.

ചെറുതാഴം കക്കോണിയിലെ കുട്ടിത്തറവാട് കെ.രാജന്റെ(58) വീടിന്റെ അടുക്കള ഭാഗത്തെഗ്രില്‍സും ഡോറും തുറന്ന് അകത്തുകയറിയ മോഷ്ടാവ് ബെഡ്‌റൂമില്‍ അലമാരയില്‍ സൂക്ഷിച്ച രാജന്റെ മകളുടെ നാല് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും
ഭാര്യയുടെ പേഴ്‌സില്‍ ഉണ്ടായിരുന്ന 2300 രൂപയും മോഷ്ടിച്ചു.  രാവിലെ 10 മണിക്കും ഉച്ചക്ക് ഒന്നിനുംഇടയിലായിരുന്നു സംഭവം.

ചെറുതാഴം അറത്തിപ്പറമ്പ് നരീക്കാംമവള്ളിയിലെ കുന്നുമ്മല്‍ വീട്ടില്‍ കെ.വി.സാവിത്രിയുടെ(57)വീട്ടില്‍ ഉച്ചക്ക് 12 നും വൈകുന്നേരം 5 നും ഇടയിലായിരുന്നു കവര്‍ച്ച നടന്നത്. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന രണ്ടരപവന്‍ സ്വര്‍ണാഭരണങ്ങളും 18,000 രൂപയുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.

രണ്ട് സംഭവത്തിലും പരിയാരം പോലീസ് കേസെടുത്തു.

പരിയാരം പോലീസ് സ്‌റ്റേഷനില്‍ പളുങ്ക്ബസാറിലെ മോഷണം ഉള്‍പ്പെടെ രണ്ട് ഡസനോളം മോഷണം തെളഇയാതെ കിടക്കുന്നുണ്ട്. എല്ലാ കേസുകളിലും അന്വേഷണം നിലച്ചിരിക്കയാണ്.