വ്യാപാരികളെ വ്യാപാരം ചെയ്യാന്‍ അനുവദിക്കുക:കെ.എസ്.റിയാസ്
തളിപ്പറമ്പ്: കേരളത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെയും തൊഴിലാളികളുടെയും അത്താണിയായ വ്യാപാരികളെ വ്യാപാരം ചെയ്യാന്‍ അനുവദിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റും യൂത്ത് വിംഗ് സംസ്ഥാന ട്രഷററുമായ കെ.എസ്.റിയാസ്.
വ്യാപാരികളെ ചൂഷണം ചെയ്യുന്ന അധികാരികള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തിയ നഗരസഭാ ഓഫീസ് മാര്‍ച്ചും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസോസിയേഷന്‍ ജന.സെക്രട്ടറി വി.താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റുമാരായ കെ.പി,മുസ്തഫ, കെ.വി.ഇബ്രാഹിംകുട്ടി, സി.പി.ഷൗക്കത്തലി സെക്രട്ടറിമാരായ കെ.കെ.നാസര്‍, സി.ടി.അഷ്റഫ്, അലി അല്‍പ്പി, സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ പി.കെ.നിസാര്‍, കെ.പി.പി ജമാല്‍, കെ.പി.ലുക്മാന്‍, വാഹിദ് പനാമ, കെ. വി.ടി.ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈസ് പ്രസിഡന്റ് കെ.അയ്യൂബ് സ്വാഗതവും ട്രഷറര്‍ ടി.ജയരാജ് നന്ദിയും പറഞ്ഞു.