കഞ്ചാവ് ബീഡിവലിച്ച അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പഴയങ്ങാടി: കഞ്ചാവ് ബീഡിവലിച്ച അഞ്ചുപേര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.

ഇന്നലെ രാത്രി എസ്.ഐ കെ.സുഹൈലിന്റെ നേതൃത്വത്തില്‍ നടന്ന പട്രോളിങ്ങിനിടെയാണ് ഇവര്‍ പിടിയിലായത്.

പോലീസ് പിടിയിലായവര്‍ ഇവരാണ്-

രാത്രി 11.30 ന് വെങ്ങരമുക്കില്‍ വെച്ച് വാടിക്കല്‍ കടവ് പൂക്കോയ മന്‍സിലില്‍ അബ്ദുള്ളയുടെ മകന്‍ എം.കെ.സിനാന്‍(20).
11 ന് വെങ്ങരമുക്ക്- സീനത്ത് മന്‍സിലില്‍ ഷംസുദ്ദീന്റെ മകന്‍ സി.നസിറുദ്ദീന്‍(20)
9.30 ന് മാടായി ഐ.ടി.ഐക്ക് സമീപം വെച്ച് ഏഴോം മാവില വളപ്പില്‍ മനോജിന്റെ മകന്‍ എന്‍.പി.അര്‍ജുന്‍(21).
9.15ന് മാടായിപാറയില്‍ വെച്ച് മാട്ടൂല്‍ അതിര്‍ത്തി കടവത്ത് വീട്ടില്‍ അബ്ദുള്‍സലാമിന്റെ മകന്‍ മുഹമ്മദ് യാസിന്‍(21).
9 മണി-വടുകുന്ദ ക്ഷേത്രത്തിന് സമീപം വെച്ച് വെങ്ങര കൊവ്വപ്പുറത്ത് വീട്ടില്‍ സലാമിന്റെ മകന്‍ കെ.സിനാന്‍(21).

സീനിയര്‍ സി.പി.എമാരായ മഹേഷ്, ജോഷി ജസ്റ്റസ് എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.