കഞ്ചാവ് കേസിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ

വടകര: 10 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ.

മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മല്‍ ഭാഗം ഹംസക്കോയയുടെ മകന്‍ പഞ്ചാരന്റെ പുരക്കല്‍ വീട്ടില്‍ പി.മുബഷിറിനെയാണ് വടകര എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് വി.ജി.ബിജു ശിക്ഷിച്ചത്.

കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റ് ഇന്‍സ്‌പെക്ടറായിരുന്ന സി.രജിത്തും സംഘവും ചേര്‍ന്ന് 2017 ഡിസംബര്‍-24 നാണ് ചെക്ക് പോസ്റ്റില്‍ വച്ച് ടൂറിസ്റ്റ് ബസ്സില്‍ യാത്ര ചെയ്തുവന്ന എന്നയാളില്‍ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.

ഇരിട്ടി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സിനു കൊയില്യത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമികാന്വേഷണം നടത്തുകയും കേസിന്റെ തുടരന്വേഷണം നടത്തിയ
കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍മാരായിരുന്ന അന്‍സാരി ബിഗു, കെ.എസ്.ഷാജി എന്നിവരാണ് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.