ഭര്‍ത്താവിന്റെ വീട്ടുകാരെക്കുറിച്ച് അപവാദം പറഞ്ഞത് ചോദ്യം ചെയ്തിന് യുവതിയെ മര്‍ദ്ദിച്ചു

തളിപ്പറമ്പ്: ഭര്‍ത്താവിന്റെ വീട്ടുകാരെക്കുറിച്ച് അപവാദം പറഞ്ഞത് ചോദ്യം ചെയ്തിന് യുവതിയെ മര്‍ദ്ദിച്ചു.

മയ്യില്‍ നിരന്തോട് ആലാടംകണ്ടി എ.പി.റജൂലാത്തിനാണ്(23)പരിക്കേറ്റത്.

കുറുമാത്തൂര്‍ ചൊറുക്കളയിലെ ഹഫ്‌സീനയും ഉമ്മയുമാണ് പ്രതികള്‍.

14 ന് വൈകുന്നേരം 5 നായിരുന്നു സംഭവം.

റജൂലാത്തിന്റെ ഭര്‍ത്താവ് ടി.പി.ജംഷീറിന്റെ വീട്ടുകാരെക്കുറിച്ച് അപവാദം പറഞ്ഞത് ചോദിക്കാന്‍ ഹഫ്‌സീനയുടെ വീട്ടിലെത്തിയപ്പോള്‍ മുഖത്തടിക്കുകയും ഭര്‍ത്താവിന്റെ ഉമ്മയെ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തുെവന്നാണ്പരാതി.

റജൂലാത്തിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.