തളിപ്പറമ്പ് നഗരസഭയില്‍ നവീകരിച്ച എഞ്ചീനീയറിംഗ് വിഭാഗവും വൈസ് ചെയര്‍മാന്‍ കാബിനും തുറന്നു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ഓഫീസില്‍ നവീകരിച്ച എന്‍ജിനീയറിങ് വിഭാഗത്തിന്റെയും മിനി കോണ്‍ഫറന്‍സ് ഹാളിന്റെയും ഉദ്ഘാടനം ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു.
2024 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നവീകരിച്ചത്.
വൈസ് ചെയര്‍മാന്‍ കാബിനും സ്ഥിരം സമിതി അധ്യക്ഷന്മാരുടെ ക്യാബിനും ഉള്‍പ്പടെയുള്ള ഓഫീസ് സംവിധാനമാണ് നവീകരിച്ചത്.
പദ്ധതി ചെലവ് 83 ലക്ഷം രൂപയാണ്.
നഗരസഭ എഞ്ചിനീയര്‍ എസ്.സീന റിപ്പോര്‍ട്ടവതരിപ്പിച്ചു.
വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.കെ.ഷബിത, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.രജുല, ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ കെ.നബീസ ബീവി, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി.ഖദീജ,
കൗണ്‍സിലര്‍മാരായ സി.മുഹമ്മദ്‌സിറാജ്, ഇ.കുഞ്ഞിരാമന്‍, കൊടിയില്‍ സലീം, കെ.വല്‍സരാജന്‍, നഗരസഭാ സെക്രട്ടെറി കെ.പി.സുബൈര്‍, പി.വി.ബിജു, കെ.വി.മുഹമ്മദ്കുഞ്ഞി, ടി.ബാലകൃഷ്ണന്‍, കെ.രമേശന്‍, പി.വി.ഷൈമ, സി.ലക്ഷ്മണന്‍, വിമല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.പി.മുഹമ്മദ്‌നിസാര്‍ സ്വാഗതവും സൂപ്രണ്ട് യു.അനീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
