തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍. അഡ്വ.ജി.ഗിരീഷ് പ്രസിഡന്റ്, കെ.വി.മഹേഷ് സെക്രട്ടെറി റാസ സാഗിര്‍ ട്രഷറര്‍.

തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും നടന്നു.

യോഗം ആരംഭിക്കുന്നതിന് മുന്‍പ് മുന്‍ പ്രസിഡന്റ്‌കെ.വി അബൂബക്കര്‍ ഹാജി സാഹിബ് സ്മരണയും നടത്തി.

പ്രശസ്ത കവി മാധവന്‍ പുറച്ചേരി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ലിബര്‍ട്ടി സുബൈര്‍ അധ്യക്ഷത വഹിച്ചു.

പി.പി.മുഹമ്മദ് നിസാര്‍, എ അബ്ദുള്ളഹാജി, പി. ഗംഗാധരന്‍ ,കെ.വി. മഹേഷ്, എ.പി.ഇബ്രാഹിം, കെ മുസ്തഫഹാജി, റാസ സാഗിര്‍ എന്നിവര്‍ പ്രസംഗിച്ചു .

സെക്രട്ടറി അഡ്വ: ജി ഗിരിഷ് സ്വാഗതവും , ട്രഷറര്‍ ഡോ: കെ.ടി. ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

2025-26 വര്‍ഷത്തെ തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളായി അഡ്വ: ജി: ഗിരിഷ് (പ്രസിഡന്റ), എ.പി.ഇബ്രാഹിം ( വൈസ് പ്രസിഡന്റ്) കെ.വി.മഹേഷ് ( സെക്രട്ടറി) ഡോ: കെ.ടി.ബാലചന്ദ്രന്‍( ജോ: സെക്രട്ടറി), റാസ സാഗിര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.