ടി.വി.ചന്ദ്രമതിടീച്ചര്‍ സ്മാരക കുട്ടികളുടെ വായനവീട്ടില്‍ പുസ്തകപൂജയും പുസ്തക പ്രകാശനവും.
തളിപ്പറമ്പ്: തൃച്ചംബരം കുട്ടികളുടെ വായന വീട്ടില്‍ പുസ്തക പൂജയും പുസ്തക പ്രകാശനവും നടന്നു.

ടി.വി.ചന്ദ്രമതി ടീച്ചര്‍ മെമ്മോറിയല്‍ കുട്ടികളുടെ ലൈബ്രറിയില്‍ വിജയദശമി ആഘോഷത്തോടനുബന്ധിച്ച് വിദ്യാരംഭം, പുസ്തക പൂജ, എന്നിവയും നടന്നു.
ഡോ.പത്മ ശശികുമാര്‍ രചിച്ച ബാലു എന്ന ബാലനോലല്‍ ചടങ്ങില്‍ പ്രൊഫ.എ.വി.വിജയന്‍ സുസ്മിതബാബുവിന് നല്‍കി പ്രകാശനം ചെയ്തു.
പ്രൊഫ.എം.പി.ലക്ഷ്മണന്‍, സുസ്മിത ബാബു, പ്രൊഫ.എ.വി.വിജയന്‍, എം.എസ്.ശശികുമാര്‍, ഡോ.പത്മ ശശികുമാര്‍, ടി.വി.പുഷ്പകുമാരി, കനകലത, ലീലാവതി എന്നിവര്‍ പ്രസംഗിച്ചു.
വായനവീട്ടിലെ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.
