വീടിന്റെ വാതില്‍ തകര്‍ക്കുകയും വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കേസ്.
തളിപ്പറമ്പ്: മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി വീടിന്റെ വാതില്‍ തകര്‍ക്കുകയും വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മധ്യവയസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു.
പരിയാരം ആന്തൂര്‍ വീട്ടില്‍ എ.വി.കരുണാകരന്റെ പേരിലാണ് കേസ്.
ഒക്ടോബര്‍ നാലിന് രാത്രി എട്ടരക്കായിരുന്നു സംഭവം.
കുറുമാത്തൂര്‍ പയേരിയിലെ സജസ് വീട്ടില്‍ ടി.കെ.ജയശ്രീയുടെ(47)പരാതിയിലാണ് കേസ്.
വാതില്‍ പൊളിച്ചതില്‍ 5000 രൂപ നാശനഷ്ടം സംഭവിച്ചതായും പരാതിയുണ്ട്.
