ഇറങ്ങലും കയറലും നടുറോഡില്‍ തളിപ്പറമ്പ് ബസ്റ്റാന്റിനോട് നൈറ്റ് അലര്‍ജി
തളിപ്പറമ്പ്: രാത്രി ഏഴുമണി കഴിഞ്ഞാല്‍ സര്‍ക്കാര്‍-സ്വകാര്യ ബസുകള്‍ക്ക് തളിപ്പറമ്പ് ബസ്റ്റാന്റിനോട് അലര്‍ജി.
ഇറങ്ങാനുള്ളവരെ റോഡില്‍ ഇറക്കിവിടാനാണ് ഇവര്‍ക്ക് താല്‍പര്യം.
കയറാനുള്ളവരാകട്ടെ ദേശീയപാതക്കരികില്‍ കാത്തുനില്‍ക്കണം. ഇന്നലെ ചിത്രത്തില്‍കാണുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടറോട് ബസ്റ്റാന്റില്‍ പോവില്ലേ എന്ന്
ചോദിച്ച ഒരു വയോധികനോട് ഇയാള്‍ തട്ടിക്കയറുന്നത് കാണേണ്ടിവന്നു.
സന്ധ്യമയങ്ങിയാല്‍ നഗരത്തില്‍ പോലീസ് സാന്നിധ്യമില്ലാത്തത് ഇത്തരക്കാര്‍ക്ക് വളമായി തീരുന്നുണ്ട്.
രാത്രി ഒന്‍പതുവരെയെങ്കിലും എല്ലാ സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകളടക്കം ബസ്റ്റാന്റില്‍ കയറി ആളുകളെ കയറ്റാനും ഇറക്കാനും നടപടികളുണ്ടാവണമെന്ന ആവശ്യം ശക്തമാണ്.
ഒറ്റക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഏറെ ഗുണകരമാവും.
