മദ്യപിച്ച് കാറോടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ മധ്യവസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മദ്യപിച്ച് കാറോടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ മധ്യവസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു.

പാച്ചേനി മേനച്ചൂരിലെ നാരായണം വീട്ടില്‍ മാധവന്‍നമ്പ്യാരുടെ മകന്‍ മധു മാണിക്കോത്തിന്റെ (51)പേരിലാണ് കേസ്.

കെ.എല്‍-59 എക്‌സ് 6158 നമ്പര്‍ സ്‌ക്കൂട്ടറില്‍ സ്ഞ്ചരിച്ച കുപ്പത്തെ ഇ.കെ.സുമയ്യ(30), സഹദ്(17) എന്നിവര്‍ക്കാണ് കാറിടിച്ച് പരിക്കേറ്റത്.

കെ.എല്‍-59-ഇസഡ് 0412 നമ്പര്‍ കാര്‍ യാത്രക്കാരനെ നാട്ടുകാര്‍ തടഞ്ഞുവെച്ചതായി വിവരം ലഭിച്ചത് പ്രകാരം തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍, സി.പി.ഒ ഡ്രൈവര്‍ സുമിനേഷ് എന്നിവര്‍ സ്ഥലത്തെത്തി.

കാറോടിച്ച മധു മാണിക്കോത്ത് മദ്യപിച്ചതായി സംശയം തോന്നിയ പോലീസ് ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ 138mg/100 ml എന്ന് റീഡിംഗ് കാണിച്ചതിനെ തുടര്‍ന്ന് പോലീസ്

ഇയാളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ മദ്യപിച്ചതായി വ്യക്തമാവുകയും ചെയ്തു. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.