1956 ഒക്ടോബര്‍ 26 ന് പാച്ചേനിയില്‍ ജനിച്ച പുല്ലായിക്കൊടി ചന്ദ്രന്‍. 1976 ല്‍ മൂത്തേടത്ത് ഹൈസ്‌ക്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസായി. സര്‍സയ്യിദ് കോളേജില്‍ നിന്ന് പ്രീഡിഗ്രി പഠനം പൂര്‍ത്തീകരിച്ചു. ദീര്‍ഘകാലം സി.പി.ഐ തളിപ്പറമ്പ് താലൂക്ക് സെക്രട്ടെറിയായും ജില്ലാഎക്‌സിക്യുട്ടീവ് അംഗമായും പ്രവര്‍ത്തിച്ചു. 2002 മുതല്‍ സി.പിഎമ്മില്‍ പ്രവര്‍ത്തിച്ചുവരികയാണ്. 10 വര്‍ഷത്തോളം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടെറിയായിരുന്നു. ഇപ്പോള്‍ ഏരിയാ കമ്മറ്റി അംഗമാണ്. 11 വര്‍ഷക്കാലം കര്‍ഷകസംഘം തളിപ്പറമ്പ് ഏരിയാ സെക്രട്ടെറിയായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ജില്ലാ ജോ.സെക്രട്ടെറിയും സംസ്ഥാന കമ്മറ്റി അംഗവുമാണ്. 11 വര്‍ഷം തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റും 5 വര്‍ഷം പ്രസിഡന്റുമായിരുന്നു. താലൂക്ക് വികസനസമിതി, ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍, സംസ്ഥാന കാഷ്യു വികസന കൗണ്‍സില്‍ അംഗം, സഹകരമ ക്ഷേമ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനായ പുല്ലായിക്കൊടി ചന്ദ്രന്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് മല്‍സര രംഗത്ത് എത്തുന്നത്.
നൗഷാദ് ഇല്യംസ്
കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് ജന.സെക്രട്ടെറിയായി പ്രവര്‍ത്തിച്ചുവരുന്ന നൗഷാദ് ഇല്യംസ് കെ.എസ്.യുവിലൂടെയും യൂത്ത്‌കോണ്‍ഗ്രസിലൂടെയുമാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായത്. തളിപ്പറമ്പ് മന്ന സ്വദേശിയാണ്.
കെ.പി.സതീഷ്
ബി.ജെ.പി മല്‍സരരംഗത്തുണ്ടെങ്കിലും പ്രചാരണ രംഗത്ത് സജീവമല്ല. കീഴാറ്റൂര്‍ സ്വദേശിയായ സതീഷ് ഇലക്ട്രീഷ്യനാണ്.