മുസ്ലിംലീഗ് പവര്‍ത്തകരെ പോളിംഗ് ബൂത്തില്‍ മര്‍ദ്ദിച്ചതിന് കേസ്.

തളിപ്പറമ്പ്: മുസ്ലിംലീഗ്പ്രവര്‍ത്തകനെ പൊളിംഗ്ബൂത്തില്‍ വെച്ച് മര്‍ദ്ദിച്ചതിന് നേതാക്കളുള്‍പ്പെടെ 52 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്‌കേസെടുത്തു.

നെല്ലിപ്പറമ്പിലെ മലിക്കന്‍ വീട്ടില്‍ എം.അഷറഫിനാണ്(44) പോളിംഗ് ദിവസം ഉച്ചക്ക് 1.30 ന് തലോറ എ.എല്‍.പി സ്‌ക്കൂളില്‍ വെച്ച് മര്‍ദ്ദനമേറ്റത്.

പ്രദീപന്‍, സി.എച്ച്.വിജയന്‍, എ.രാജേഷ്, അജയ്കുമാര്‍, വിപിന്‍, രാകേഷ്‌കുമാര്‍, വിപിന്‍ദാസ്, രഘു, ശ്രീനാഥ്, വിന്‍ദാസ്, വികേഷ്, വിപിന്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന നാല്‍പ്പതോളം പേരും ഉള്‍പ്പെടെയാണ് കേസ്.

ഇതേ ബൂത്തില്‍ വെച്ചുതന്നെ മറ്റൊരു സംഭവത്തില്‍ നെല്ലിപ്പറമ്പിലെ മുഹമ്മദ് ആഷിഖ്(33), പി.കെ.ഷഫീഖ്(30) എന്നിവര മര്‍ദ്ദിച്ചതിന് വികേഷ്, അജയകുമാര്‍, വിപിന്‍, വിജയന്‍ എന്നിവരുെയും കണ്ടാലറിയാവുന്ന 20 സിപി.എംപ്രവര്‍ത്തകരുടെയുംപേരില്‍ കേസെടുത്തു.