വോട്ടു ചെയ്യാന്‍ പോയ കുടുംബനാഥനെ കാണാതായി.

തളിപ്പറമ്പ്: വോട്ടുചെയ്യാന്‍ പോയ കുടുബനാഥന്‍ തിരികെ വന്നില്ലെന്ന്പരാതി.

പുഴക്കുളങ്ങരയിലെ തൊണ്ടിവളപ്പില്‍ ടി.വി. സന്തോഷ്‌കുമാറിനെയാണ്(48)കാണാതായത്.

ഇന്നലെ രാവിലെ എട്ടുമണിക്ക് നഗരസഭ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ചിറവക്കിലെ അക്കിപ്പറമ്പ് യു.പി.സ്‌ക്കൂൡലേക്ക് പോയതായിരുന്നു.

വോട്ടു ചെയ്ത ശേഷം പണിക്ക് പോകുന്നതായി വീട്ടുകാരോട് പറഞ്ഞ് പോയ സന്തോഷ്‌കുമാര്‍ തിരികെ വന്നില്ലെന്നാണ് പരാതി.

മകന്‍ ടി.വി.അഭിറാമിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തെങ്ങുകയറ്റ തൊഴിലാളിയാണ് സന്തോഷ്‌കുമാര്‍. ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.