പൂമംഗലം വാര്‍ഡ് മെമ്പര്‍ ഒ.വി.ശോഭനക്ക് സ്വീകരണം നല്‍കി

പൂമംഗലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പൂമംഗലം വാര്‍ഡില്‍ അട്ടിമറി വിജയം നേടിയ ഒ.വി.ശോഭനക്ക് 18-ാം വാര്‍ഡ് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

പൂമംഗലം ആലയാട് നടന്ന സ്വീകരണ സമ്മേളനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു.

കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.എ.റഹീം മുഖ്യാതിഥിയായിരുന്നു.

കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് പി.കെ.സരസ്വതി, മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം.അഹമ്മദ് എന്നിവര്‍ ഉപഹാര വിതരണം നിര്‍വഹിച്ചു.

എം.എന്‍ പൂമംഗലം, കെ.ഷൗക്കത്തലി, ഒ.വി.ഗംഗാധരന്‍, പി.കൃഷ്ണന്‍, ടി.ചന്ദ്രന്‍, ദിവാകരന്‍, വിജിത്ത് കൂനം, ആലി പന്നിയൂര്‍,

കെ.എം.ആര്‍.റിയാസ്, എ.പി.സക്കീര്‍ ഹുസൈന്‍, ലക്ഷ്മണന്‍, രാജീവന്‍, പി.പി.മുഹമ്മദ് നിസാര്‍,
ഇസ്മയില്‍ മഴൂര്‍, എ.ബാലന്‍, സുരേശന്‍, കെ.മുസ്തഫ, കമലാക്ഷി, കെ.ഹൈറുന്നിസ, എ.വി.വിജയരാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.