തളിപ്പറമ്പ്: കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ഒരുപോലെ ശല്യമായതിനെ തുടര്‍ന്ന് തളിപ്പറമ്പ് നഗരസഭ അധികൃതര്‍ പൊളിച്ചുനീക്കിയ ശല്യത്തട്ടുകട വീണ്ടും വരുന്നു.
അവധിദിനസമായ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തിരക്കിട്ട് വെല്‍ഡിംഗ് ജോലി പൂര്‍ത്തിയാക്കി ഇരുമ്പ് ചട്ടക്കൂട്ടിലാണ് ശല്യം വീണ്ടും എത്തുന്നത്.
നഗരത്തിലെ തിരക്കേറിയ ദേശീയപാത കാക്കാത്തോട് ബസ്റ്റാന്റിലേക്ക് പേകുന്ന ബാങ്ക് സ്ട്രീറ്റിലാണ് റോഡരികിലായി ഈ തട്ടുകട പ്രവര്‍ത്തിച്ചിരുന്നത്.
നാട്ടുകാര്‍ക്കും ഇരുചക്ര വാഹന യാത്രികര്‍ക്കും ഇത് വലിയ ശല്യമായിരുന്നു.
വാഹനപാപകടങ്ങള്‍ക്ക് വരെ കാരണമായ ഈ തട്ടുകട നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ നഗരസഭ കൗണ്‍സില്‍ കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചാണ് തട്ടുകട പൊളിച്ചുനീക്കിയത്.
ഇപ്പോള്‍ നഗരസഭയിലെ ഒരു ഉദ്യോഗസ്ഥ ഉന്നതനെ കാണേണ്ടതുപോലെ കണ്ടാണ് പുതുതായി തട്ടുകട ഇരുമ്പ് ചട്ടക്കൂട്ടില്‍ തന്നെ പണിയുന്നത്.
ഇന്ന് രാത്രി ഇതിന് ഷീറ്റിട്ടുറപ്പിക്കാനാണ് നീക്കം.
അടിയന്തിരമായി നഗരസഭ കൗണ്‍സില്‍ ഇടപെട്ട്
ശല്യത്തട്ടുകട നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.