തളിപ്പറമ്പ് നഗരസഭ വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡിയോഗം
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡിയോഗം വ്യാപാരഭവനില്‍ നടന്നു.

ചെയര്‍പേഴ്‌സന്‍ പി.കെ. സുബൈര്‍ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.മുഹമ്മദ് ബഷീര്‍ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു.
ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.അബ്ദുല്‍സത്താര്‍ 2026-27 പദ്ധതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.
മുന്‍ ചെയര്‍പേഴ്‌സണ്‍ അള്ളാംകുളം മഹമ്മൂദ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.പി.വല്‍സല, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പുല്ലായിക്കൊടി ചന്ദ്രന്‍, പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.റജില, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി സി നസീര്‍, കൗണ്‍സിലര്‍മാരായ ടി.ബാലകൃഷ്ണന്‍, അശോക് കുമാര്‍ അഞ്ചാമര, സി.ഡി.എസ്. ചെയര്‍പേഴ്‌സന്‍ രാജി നന്ദകുമാര്‍, ആസൂത്രണസമിതി അംഗം എം.കെ.മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വിവിധ വര്‍ക്കുംഗ് ഗ്രൂപ്പ് അംഗങ്ങള്‍ പങ്കെടുത്ത ചര്‍ച്ചകളും നടന്നു. സെക്രട്ടെറി കെ.പി.സുബൈര്‍ സ്വാഗതവും സൂപ്രണ്ട് കെ.അനീഷ് നന്ദിയും പറഞ്ഞു.
