തളിപ്പറമ്പ്: ഉല്‍പ്പാദനമേഖലക്കും പാര്‍പ്പിടമേഖലക്കും ഊന്നല്‍ നല്‍കി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.
വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് അവതരിപ്പിച്ച ബജറ്റില്‍ രണ്ട് കോടി എട്ട്‌ലക്ഷം രൂപ ഉല്‍പ്പാദനമേഖലക്കും ഒരുകോടി അറുപത്തിയഞ്ച് ലക്ഷത്തി അന്‍പത്തിരണ്ടായിരം രൂപ പാര്‍പ്പിടമേഖലക്കും എഴുപത്‌ലക്ഷം വനിത ഘടകപദ്ധതിക്കും മുപ്പത്തിനാല് ലക്ഷത്തി നാല്‍പ്പത്തിയെട്ടായിരം രൂപ കുട്ടികള്‍ക്കും ഭിന്നശേഷി വിഭാഗത്തിനും നീക്കിവെച്ചു.
38 ലക്ഷം രൂപയാണ് വയോജനങ്ങള്‍ക്കും പാലിയേറ്റീവ് മേഖലക്കുമായി മാറ്റിവെച്ചത്.
ഒരു കോടി പതിനാല് ലക്ഷത്തി മുപ്പത്തിയാറായിരം രൂപ പട്ടികജാതി മേഖലക്കും 46,70,000 രൂപ പട്ടികവര്‍ഗ മേഖലക്കും വകയിരുത്തി. 14,39,11,647 കോടി രൂപ വരവും 11,80,26,600 കോടി രൂപ ചെലവും 2,49,093,47 രൂപ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് അധ്യക്ഷത വഹിച്ചു.
ജി.ബി.കൃഷ്ണന്‍കുട്ടി. പി.പ്രേമലത, കെ.റുഖിയ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടെറി കെ.പ്രകാശന്‍ സ്വാഗതം പറഞ്ഞു.