തൃച്ചംബരം ക്ഷേത്രത്തില്‍ നവീകരിച്ച കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവീകരിച്ച കൗണ്ടറിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു.

ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. പി.വിനയന്‍, ട്രസ്റ്റി അംഗങ്ങളായ എം.എന്‍.നമ്പൂതിരി, ചാലില്‍ രമേശന്‍, ടി.ടി.മാധവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുതുതായി നിര്‍മ്മിച്ച കൗണ്ടറില്‍ മ്യൂറല്‍ പെയിന്റില്‍ ശ്രീകൃഷ്ണന്റെ ബാലലീലകള്‍ രചിക്കുന്നതിന് നേതൃത്വം നല്‍കിയ ചിത്രകം ചുമര്‍ചിത്ര പഠനകേന്ദ്രത്തിന്റെ അജിത്-സ്‌നേഹ ദമ്പതികളെ ടി.ടി.കെ ദേവസ്വം അധികൃതര്‍ അനുമോദിച്ചു.