മാതമംഗലം: മാതമംഗലം കല്ലറ കളരി ദേവസ്ഥാനത്ത് 75 വര്‍ഷത്തിന് ശേഷം കളിയാട്ടം ഏപ്രില്‍ 10 നും 11 നും നടക്കും.
കളിയാട്ടത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം നാലിന് വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്ര സന്നിധിയില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര, രാത്രി ഏഴു മുതല്‍ തോറ്റങ്ങള്‍, ഒന്നിന് ശ്രീഭൂതം, രണ്ടിന് ഭൈരവന്‍,
ശനിയാഴ്ച പുലര്‍ച്ചെ നാലിന് കുടിച്ചാത്തന്‍, കക്ക ഭഗവതി, രാവിലെ ഒമ്പതിന് ഉച്ചിട്ട ഭഗവതി, 11 ന് രക്ത ചാമുണ്ഡി 12.30 ന് അന്നദാനം, വിഷണു മൂര്‍ത്തി, തായ്പരദേവത, ഗുളികള്‍ തെയ്യങ്ങളുടെ പുറപ്പാടും നടക്കും.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തറവാട് ഭവനം പുതുതായി നിര്‍മിക്കുകയും ക്ഷേത്ര നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ കാളകാട്ട് നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ശുദ്ധികലശം ചടങ്ങുകളും പൂര്‍ത്തീകരിച്ചിരുന്നു.
കെ.പി. ദിവാകരന്‍, കെ.കെ. ബാലകൃഷ്ണന്‍, കെ.ഇ. രാഘവന്‍, കെ.കെ.കൃഷ്ണന്‍, കെ.പി.രാമചന്ദ്രന്‍, കെ.കെ. കൃഷ്ണന്‍ ഗുരുക്കള്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.