Skip to content
തളിപ്പറമ്പ്: കിണറില്‍ വീണ 82 കാരിയായ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി.
ഏഴോം കാനായി ചേണിച്ചേരി സി.വി.ലക്ഷ്മിക്കുട്ടിയാണ് വീട്ടുകിണറില്‍ വീണത്.
ഇന്ന് ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം.
14 കോല്‍ ആഴമുള്ള കിണറില്‍ 4 കോല്‍ വെള്ളമുണ്ടായിരുന്നു.
തളിപ്പറമ്പില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ആര്‍.രതീഷിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേന എത്തുമ്പോഴേക്കും സമീപവാസികളായ രണ്ടുപേര്‍ കിണറില്‍ ഇറങ്ങിയിരുന്നു.
റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് അഗ്നിശമനസേന കരയിലെത്തിച്ച ലക്ഷ്മിക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
സേനാംഗങ്ങളായ ടി.വിപിന്‍, കെ.ധനേഷ്, കെ.വി.രാജീവന്‍, ഹോംഗാര്‍ഡ് രാജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.