സ്വര്‍ണം പൊട്ടിക്കല്‍ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി.

പഴയങ്ങാടി: ഗള്‍ഫില്‍ നിന്ന് സ്വര്‍ണ്ണം കൊണ്ടുവന്നുവെന്ന് കരുതി യുവാവിന അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മമര്‍ദ്ദിച്ചതായി പരാതി.

നാറാത്ത് ആലിങ്കീലിലെ പുറക്കണ്ടി വളപ്പില്‍ പി.വി.മാജിദിനാണ്(30)മര്‍ദ്ദനമേറ്റത്.

വൈഷ്ണവ്, സമദ്, എന്നിവരും കണ്ടാലറിയാവുന്ന മൂന്നുപേരുമാണ് ഇന്നലെ രാവില 8.30 ന് മഞ്ചപ്പാലം എന്ന സ്ഥലത്തുനിന്നും മാജിദിനെ കെ.എല്‍-13 എ.ക്യു 2751 നമ്പര്‍ കാറില്‍ വാടിക്കലിലെ ഒരു കെട്ടിടത്തിലേക്ക് തട്ടിക്കൊണ്ടുപോയി രാവിലെ 11 വരെ തടങ്കലില്‍വെച്ചത്.

ഇവിടെ വെച്ച് മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പഴയങ്ങാടി പോലീസ് കേസെടുത്തു.