ഇന്‍ഷ്വറന്‍സ് തുകയും നഷ്ടപരിഹാരവും നല്‍കാന്‍ കോടതി ഉത്തരവ്
പയ്യാവൂര്‍: ക്ഷീരകര്‍ഷകന് നഷ്ടപരിഹാരം നല്‍കാത്ത ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം.
അന്‍പതിനായിരം രൂപക്ക് പശുവിനെ ഇന്‍ഷ്വര്‍ ചെയ്ത ശേഷം ആറ് മാസം കഴിഞ്ഞപ്പോള്‍ അകിടുവീക്കം വന്ന് പശുവിന്റെ കറവ പൂര്‍ണമായി ഇല്ലാതാവുകയും, പയ്യാവൂര്‍ ഗവ.വെറ്ററിനറി ഡോക്ടര്‍ രോഗം ഒരിക്കലും മാറില്ലന്നും 35000 രൂപയുടെ നഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ട് കൊടുക്കുകയും ചെയ്തിട്ടും കര്‍ഷകന് നഷ്ടം നല്‍കാന്‍ തയ്യാറാകാത്ത ഓറിയന്റല്‍ ഇന്‍ഷുന്‍സ് കമ്പനിക്കെതിരെയാണ് ശ്രദ്ധേയമായ വിധി.
പയ്യാവൂര്‍ പൈസക്കരിയിലുള്ള ചാമോലിക്കല്‍ ആഗസ്തിക്ക് നഷ്ടപരിഹാരവും കോടതിച്ചെലവുമുള്‍പ്പെടെ 54,000 രൂപ നല്‍കണമെന്ന് കണ്ണൂര്‍ ഉപഭോക്തൃ കോടതി വിധിച്ചു.
സി.സി 205/20 ആയി ആഗസ്തി നല്‍കിയ ഹര്‍ജിയില്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞു കൊണ്ടാണ് രവി സുഷ പ്രസിഡന്റും, മോളിക്കുട്ടി മാത്യു, കെ.പി.സജീഷ് എന്നിവര്‍ അംഗങ്ങളുമായഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്.
1 മാസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും നല്‍കുന്നതില്‍ വീഴ്ചയുണ്ടായാല്‍ തുടര്‍ന്ന് ഒമ്പത് ശതമാനം പലിശയും ചേര്‍ത്ത് നല്‍കണമെന്നും കോടതി വിധിച്ചു. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. ബിനോയ് തോമസാണ് ഹാജരായത്.