പി.പി.ദിവ്യ രാജിയുടെ വഴിയിലേക്ക്-ടി.സരളക്ക് സാധ്യത.

കണ്ണൂര്‍: എ.ഡി.എം നവീന്‍ബാബുവിന്റെ അത്മഹത്യയെ തുടര്‍ന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തോടൊപ്പം പാലക്കാട്, ചേലക്കര നിയമസഭാ തെരഞ്ഞെടുപ്പ് കൂടി വന്നതോടെ സി.പി.എം കടുത്ത പ്രതിരോധത്തിലായി.

ഇന്നലെ ദിവ്യയുടെ ഇരിണാവിലെ വീട്ടിലേക്ക് വരെ പ്രതിഷേധം എത്തിയതോടെ അടുത്ത ദിവസങ്ങളില്‍ പെട്രോള്‍പമ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും പുറത്ത് വന്നേക്കാമെന്ന സാഹചര്യത്തില്‍ പി.പി.ദിവ്യയുടെ രാജി അനിവാര്യമാണെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയതായാണ് സൂചന.

അഴീക്കോട് നിന്നുള്ള ജില്ലാ പഞ്ചായത്തംഗം അഡ്വ.ടി.സരളുടെ പേരാണ് പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം.

പ്രതിപക്ഷത്തിന്റെയും ഇടത് അനുകൂല സര്‍വീസ് സംഘടനകളുടെയും ഉള്‍പ്പെടെയുള്ള പ്രതിഷേധം തണുപ്പിക്കാന്‍ ഇത് മാത്രമേ പോംപഴിയുള്ളു എന്ന നിലയിലാണ് കാര്യങ്ങള്‍.