വീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍.

ബന്തടുക്ക: കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും.

ബന്തടുക്ക തകിടിയേല്‍ മേരിക്കുട്ടിയെയാണ്(61) ഇന്നലെ വൈകുന്നേരം നാലരയോടെ വീട്ടിനടുത്തുള്ള ആള്‍മറയില്ലാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്.

ഉടന്‍ തന്ന ബന്തടുക്ക മെഡികെയര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3.30 ന് പടുപ്പ് സെന്റ്.ജോര്‍ജ് ദേവാലയത്തില്‍ നടക്കും.

ഭര്‍ത്താവ്: രാജു സെബാസ്റ്റ്യന്‍.

മക്കള്‍: രാജീവ്, മഡോണ, ഡോണറ്റ്.

മരുമക്കള്‍: ബിന്‍സി ദേവസ്യ, പി.ജെ.അനൂപ് കുമാര്‍, ശ്രീകാന്ത്.