മാതമംഗലത്ത് കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാര്‍ തീവെക്കാന്‍ ശ്രമം

മാതമംഗലം: വി.കുഞ്ഞികൃഷ്ണന്‍ അനുയായിയുടെ കാറിന് തീവെക്കാന്‍ ശ്രമം, തക്കസമയത്ത് കണ്ട് തീകെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

എന്‍.ജി.ഒ യൂണിയന്‍ നേതാവും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ജീവനക്കാരനുമായ പേരൂല്‍സൗത്തിലെ മാവില കല്ലിട വീട്ടില്‍എം.കെ.നാരായണന്റെ(50)കെ.എല്‍-59 എന്‍-2599 ആള്‍ട്ടോ കാറിനാണ് തീവെക്കാന്‍ ശ്രമം നടന്നത്.

വി.കുഞ്ഞികൃഷ്ണന് അനുകൂലമായി നിരന്തരം സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാറുള്ള നാരായണന്‍ ഉറച്ച ഇടതുപക്ഷ അനുകൂലിയാണ്.

കനത്ത ഇടിയും മഴയും ആയതിനാല്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എഴുന്നേറ്റപ്പോള്‍ നാരായണന്റെ അമ്മയാണ് കാര്‍ കത്തുന്നത് കണ്ടതെന്ന് പോലീസ് പറഞ്ഞു.

പെരിങ്ങോം പോലീസ് രാത്രി തന്നെ സംഭവ സ്ഥലത്തെത്തിയിരുന്നു.